തു​ല്യ​താ കോ​ഴ്സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, February 2, 2023 11:41 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ത്താം​ത​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സു​ക​ളി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 17 വ​യ​സ്‌ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് പ​ത്താം​ത​രം തു​ല്യ​ത​യും 22 വ​യ​സ്‌ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​ത്താം​ത​രാം 1950 രൂ​പ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 2600 രൂ​പ​യു​മാ​ണ് ഫീ​സ്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. മാ​ർ​ച്ച് 15 വ​രെ ഫ​യ​ൽ ഇ​ല്ലാ​തെ അ​പേ​ക്ഷി​ക്കാം, മാ​ർ​ച്ച് 31 വ​രെ 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും, ഏ​പ്രി​ൽ 29 വ​രെ 200 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സി​ലോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സി​ലോ, പ്രേ​ര​ക്മാ​രെ​യോ സ​മീ​പി​ക്കാം.​ഫോ​ൺ: 04712 556740, 9495408198, 984 615 5731,9856155731,9539928507.