ഗ്രീഷ്മയുടെ അമ്മാവനു ജാമ്യം
1264119
Thursday, February 2, 2023 12:26 AM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മാവന് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതി നിർമലകുമാരൻ നായർക്കാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ആറു മാസത്തേക്കു പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, 50,000 രൂപ അല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരാളുൾപ്പെടെ രണ്ട് ജാമ്യക്കാർ, ജാമ്യം നിൽക്കുന്ന വ്യക്തികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വിശ്വാസം വരണം എന്നീ വ്യവസ്ഥകളാണ് മുന്നോട്ടു വച്ചത്. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2022 ഒക്ടോബർ 25 നാണ് ഷാരോണ്‍ മരിക്കുന്നത്. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു കാമുകനായ ഷാരോണ്‍ തടസം നിൽക്കുമെന്നു ഭയന്ന് ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയെന്നാണു പോലീസ് കേസ്.