യു​എ​സ്ടി പ്രോ​ഡി​ജി ലാ​ബ്സി​നെ ഏ​റ്റെ​ടു​ത്തു
Wednesday, February 1, 2023 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ യു​എ​സ്ടി കാ​ന​ഡ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ഡി​ജി ലാ​ബ്സ് എ​ന്ന ക​ന്പ​നി​യെ ഏ​റ്റെ​ടു​ത്തു. പ്രോ​ഡി​ജി വെ​ഞ്ചേ​ഴ്സ് ഇ​ൻ​കോ​ർ​പ്പ​റേ​റ്റ​ഡു​മാ​യു​ള്ള ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്രോ​ഡി​ജി ലാ​ബ്സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​സി​ബി കോ​ർ​പ​റേ​ഷ​ൻ എ​ന്ന ടെ​ക്നോ​ള​ജി ദാ​താ​ക്ക​ളാ​യ ക​ന്പ​നി​യെ യു​എ​സ്ടി ഏ​റ്റെ​ടു​ത്ത​ത്. പ്രോ​ഡി​ജി വെ​ഞ്ചേ​ഴ്സു​മാ​യു​ള്ള യു​എ​സ്ടി​യു​ടെ ക​രാ​ർ 12.5 ദ​ശ​ല​ക്ഷം ക​നേ​ഡി​യ​ൻ ഡോ​ള​ർ മൂ​ല്യ​മു​ള്ള​താ​ണ്. വി​വി​ധ സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന മു​ൻ​നി​ര ടെ​ക്നോ​ള​ജി ദാ​താ​ക്ക​ളാ​ണ് പ്രോ​ഡി​ജി ലാ​ബ്സ്.