എഡിഎസ് വാർഷികാഘോഷം
1263778
Tuesday, January 31, 2023 11:32 PM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ എഡിഎസ് വാർഷികം ആഘോഷിച്ചു. രണ്ടുദിവസമായി നടന്ന പരിപാടിയിൽ കായിക മത്സരങ്ങൾ, വടംവലി, ഗാനസന്ധ്യ, ബാലസഭയുടെ കലാവിരുന്ന് എന്നിവ നടന്നു. സമാപന സാംസ്കാരിക സമ്മേളനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് കെ. വിമല അധ്യക്ഷയായി. ജി. രാധാമണി സ്വാഗതവും സെക്രട്ടറി എസ്.ആർ.മോളി റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ബിജു മോഹൻ മുഖ്യപ്രഭാക്ഷണം നടത്തി. സമ്മാനദാനവും, അവാർഡ് വിതരണവും ജില്ലാ മെമ്പർ ഐ. മിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എന്നിവർ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ. ഹരിസുതൽ, വാർഡ് മെമ്പർ ഇ. രാധാകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൻ സുനിതകുമാരി, വിജയകുമാരി എന്നിവർ സംസാരിച്ചു.