എൻഎസ്എസ് കരയോഗം വാർഷികം
1263775
Tuesday, January 31, 2023 11:32 PM IST
നെടുമങ്ങാട്: കണ്ണമ്പള്ളി എൻഎസ്എസ് കരയോഗം വാർഷികം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി വി. സോമശേഖരൻ നായർ, വെള്ളനാട് മേഖലാ കൺവീനർ ടി. ശ്രീകുമാരൻ നായർ, വെള്ളനാട് വി. ക ൃഷ്ണൻകുട്ടി നായർ,വി. കൃഷ്ണൻ നായർ, പി. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബി. ചന്ദ്രശേഖരൻ നായർ-പ്രസിഡന്റ്, പി. രാമചന്ദ്രൻ നായർ-വൈസ് പ്രസിഡന്റ്, വി. സോമശേഖരൻ നായർ -സെക്രട്ടറി, ജി. സുരേഷ് കുമാർ -ജോയിന്റ് സെക്രട്ടറി, എസ്. രാജീവ് -ട്രഷറർ, മോഹനചന്ദ്രൻ നായർ, ബി. സുധാകരൻ നായർ, എസ്. വത്സല കുമാരി, ആർ. ശർമിള കുമാരി -എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരെ തെരഞ്ഞെടുത്തു.എസ്എസ്എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.