റോഡു നിർമാണം ഉടൻ പൂർത്തിയാക്ക ും: ജില്ലാകളക്ടർ
1263764
Tuesday, January 31, 2023 11:30 PM IST
പേരൂർക്കട: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുൻപായി റോഡിലെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉത്സവ മേഖലയിൽ വരുന്ന റോഡ് പ്രവൃത്തി കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി റോഡുകളിലെ വശങ്ങളിൽ സ്ലാബ് ഇടുന്ന പ്രവൃത്തി വേഗത്തിലാക്കും. ചാക്ക, ശ്രീവരാഹം, ശ്രീകണ്ഡേശ്വരം, പെരുന്താന്നി, പാൽകുളങ്ങര, മുട്ടത്തറ, കമലേശ്വരം എന്നീ വാർഡുകളിലെ റോഡ് പണി അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. 20ന് മുൻപ് പ്രവൃത്തി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സ്മാർട്ട് സിറ്റി, കെആർഎഫ്ബി, എജിപി സിറ്റി ഗ്യാസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.