ഓഫീസ് ആക്രമിച്ചത് അപലപനീയം: കെ.സുധാകരൻ എംപി
1263426
Monday, January 30, 2023 11:11 PM IST
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഓഫീസിൽ അതിക്രമം കാട്ടിയ നടപടിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അപലപിച്ചു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വ്യവസ്ഥാപിതമായ നടപടികളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മാസങ്ങളായി എം.എസ്. ഇർഷാദിന്റെയും കെ. ബിനോദിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ച് വരികയും കാലാവധി പൂർത്തീകരിക്കാനിരിക്കെ ഓഫീസിന്റെ താഴും മറ്റും തകർത്ത് ചിലർ അതിക്രമം കാട്ടിയത് സർവീസ് സംഘടനാ അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണ്. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ അഭിമാന സ്തംഭമായ സംഘടനാ ഓഫീസ് എതിരാളികളുടെ കൈയിലെത്തിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണോ ഓഫീസ് അതിക്രമം എന്ന് സംശയിക്കേണ്ടിരിക്കുന്നു. സംഘടനാ മര്യാദയ്ക്ക് നിരക്കാത്ത അക്രമങ്ങളും കടന്നു കയറ്റവും ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.