കെഎസ്ആർടിസി രാത്രികാല സർവീസുകൾ പുനരാരംഭിക്കണം
1262856
Saturday, January 28, 2023 11:55 PM IST
വിഴിഞ്ഞം: മേഖലയിൽ നിർത്തി വച്ച കെഎസ്ആർടിസിയുടെ രാത്രികാലസർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം.
പൂവാർ, നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം ഡിപ്പോകളിൽനിന്നു തീരപ്രദേശങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു നടത്തികൊണ്ടിരുന്ന സർവീസുകളാണ് രാത്രി എട്ടുമണി കഴിഞ്ഞാൽ നടത്താതെയിരിക്കുന്നത്. ട്രെയിനുകളിലും മറ്റുമെത്തുന്ന ജോലിക്കാരുൾപ്പെടെയുള്ളവർക്ക് ഇതുമൂലം വീടുകളിലെത്താൻ ഇതര മാർഗങ്ങൾ തേടേണ്ട അവസ്ഥയാണുള്ളതെന്നും ആരോപണമുണ്ട്. നിർത്തിവച്ചിരിക്കുന്ന ബസ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനതാദൾ (എസ്) കോവളം മണ്ഡലം പ്രതിനിധി സമ്മേളനം സർക്കാരിനോടും കെഎസ്ആർടിസി മാനേജുമെന്റിനോടും ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അധ്യക്ഷനായി. ഡോ. എ. നീലലോഹിതദാസ്, കരിച്ചൽ ജ്ഞാനദാസ്, അഡ്വ. മുരളീധരൻ നായർ, തകിടി കൃഷ്ണൻ നായർ, പുല്ലുവിള വിൻസെന്റ്, കെ. ചന്ദ്രശേഖരൻ, വൈ. പീറ്റർപോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.