മാണിക്കോട് ക്ഷേത്രത്തിൽ മ​ഹാശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Saturday, January 28, 2023 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്കോ​ട് മ​ഹാ​ദേ​വക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ശി​വ​രാ​തി മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി ഒന്പതു മു​ത​ൽ 18 വ​രെ മാ​ണി​ക്കോ​ട് മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം, അ​ന്ന​ദാ​നം, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം എ​ന്നി​വ​യോ​ടെ ന​ട​ക്കും. ഒ​ന്പ​തി​ന് ഗ​ണ​പ​തി ഹോ​മം, പ​ഞ്ച​വിം​ശ​തി ക​ല​ശം, അ​ന്ന​ദാ​നം, മാ​ണി​ക്കോ​ട് മേ​ള, ദീ​പാ​ല​ങ്കാ​രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഗാ​ന​മേ​ള എ​ന്നി​വ​യു​ണ്ടാ​കും.
10ന് ​ക​ല​ശ​പൂ​ജ, സം​ഗീ​ത​ക്ക​ച്ചേ​രി, ചി​റ​ക്ക​ര സ​ലിം കു​മാ​റി​ന്‍റെ ക​ഥാ​പ്ര​സം​ഗം, 11ന് ​ക​ല​ശ​പൂ​ജ, അ​ന്ന​ദാ​നം, നാ​ട​ൻ​പാ​ട്ട് ദൃ​ശ്യാ​വി​ഷ്കാ​ര​വും പൂ​ര​പ്പു​റ​പ്പാ​ട്, 12ന് ​ക​രോ​ക്കെ ഗാ​ന​മേ​ള, കൊ​ല്ലൂ​ർക്കാ​വി​ലെ ര​ക്ത​യ​ക്ഷി നൃ​ത്ത നാ​ട​കം, 13ന് ​ക​രോ​ക്കെ ഗാ​ന​മേ​ള, നൃ​ത്തനി​ശീ​ഥി​നി നൃ​ത്ത​സ​ന്ധ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
14ന് ​രാ​ത്രി ക​ഥ​ക​ളി, 15 രാ​ത്രി ഹൃ​ദ​യ ഗീ​ത​ങ്ങ​ൾ വി​ഷ്വ​ൽ ഗാ​ന​മാ​ലി​ക, 16ന് ​സ​ർ​പ്പ​ക്കാ​വി​ൽ വി​ശേ​ഷാ​ൽ പൂ​ജ, പ​ഞ്ചാ​രി​മേ​ളം, നാ​ട​കം എ​ന്നി​വ​യു​ണ്ടാ​കും.
17ന് ​രു​ദ്രാ​ഭി​ഷേ​കം, രു​ദ്ര​ജ​പം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഗോ​കു​ലം ഗോ​പാ​ല​നെ ആ​ദ​രി​ക്ക​ൽ, ഭ​ഗ​വ​തി സേ​വ, പു​ഷ്പാ​ഭി​ഷേ​കം, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ. 18ന് ​ഘൃ​ത​ധാ​ര, പ്ര​ദോ​ഷ​പൂ​ജ, അ​ഷ്ടാ​ഭി​ഷേ​കം, സൂ​പ്പ​ർ മെ​ഗാ​ഷോ, നാ​ട​ൻ​പാ​ട്ട് ദ്യ​ശ്യാ​വി​ഷ്ക്കാ​രം, തി​റ വെ​ള്ളാ​ട്ട് എ​ന്നി​വ​യും ന​ട​ക്കും.