പോക്സോ കേസില്‍ അറസ്റ്റ്
1261999
Wednesday, January 25, 2023 12:25 AM IST
വെഞ്ഞാറമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വിഷ്ണുവാണ് (22)അറസ്റ്റിലായത്. 2021ല്‍ ആണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന്് പല തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ പ്രതി വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ച പോലീസ് വട്ടപ്പാറയിലുള്ള വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.