വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
1261996
Wednesday, January 25, 2023 12:25 AM IST
കിളിമാനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20) ആണ് പിടിയിലായത്. 2022ലായിരുന്നു കേസിനസ്പദമായ സംഭവം. പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തി ആയതിനുശേഷം പെൺകുട്ടി വിവാഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു മുബാറക് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് കിളിമാനൂർ സ്റ്റേഷനിൽ പരാതി നൽകിയത്. ഇതറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം ജില്ലാ പാലീസ് മേധാവി ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ് പി.ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, എസ്സിപിഒ മഹേഷ്, സിപിഒ ശ്രീരാജ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.