വ്യാപാരി വ്യവസായി സമിതി ഏരിയാസമ്മേളനം
1261992
Wednesday, January 25, 2023 12:24 AM IST
നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ സമ്മേളനം സമാപിച്ചു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ എന്നിവര്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.
ഏരിയാ പ്രസിഡന്റ് എം. സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ബാബുജാൻ സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി എം. ഷാനവാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബി. മണികണ്ഠൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചന്, ഐഎന്‍സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിന്, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രന്‍നായര്‍, സ്വാഗതസംഘം ചെയര്മാന് റ്റി. ശ്രീകുമാര്‍ അരുവിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി. ബാലചന്ദ്രന്‍നായര്‍ -പ്രസിഡന്റ്, ഇ. തങ്കരാജ്, സുരേഷ് ഒഡേസ, ജയന് ഓലത്താന്നി- വൈസ് പ്രസിഡന്റുമാർ, എം. ഷാനവാസ് - സെക്രട്ടറി, പുരുഷോത്തമന്‍നായര്‍, സജികുമാര്‍ പെരുങ്കടവിള, ദീപ ഓലത്താന്നി - ജോയിന്റ് സെക്രട്ടറിമാർ, ബി. മണികണ്ഠന് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.