ചായം സഹകരണ ബാങ്കിലെ നിയമനം റദാക്കാൻ ഉത്തരവ്
1261945
Tuesday, January 24, 2023 11:50 PM IST
വിതുര : ചായം സഹകരണ ബാങ്കിൽ നടത്തിയ നിയമനം റദാക്കണമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. മുമ്പ് ബാങ്കിനെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ മൂന്നാം വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരുന്നു. ഇതുപ്രകാരം പുതിയ തസ്തികകൾ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഉത്തരവുണ്ടായിരുന്നു.എന്നാൽ എസ് .എസ്. ബിൻഷാദിനെ ബാങ്കിന്റെ പുളിമൂട് ശാഖയിൽ നൈറ്റ് വാച്ച്മാൻ തസ്തിക നൽകി നിയമിക്കുകയായിരുന്നു. ഇതിനെതിരെ ബാങ്ക് അംഗം എസ്. വേണുഗോപാലൻ നായർ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
നവീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര : ബിഎം ബിസി രീതിയിൽ നവീകരിച്ച നെയ്യാറ്റിന്‍കര കോടതി പാലക്കടവ് കണ്ണന്‍കുഴി അമരവിള റോഡ്, ഓലത്താന്നി കൊടങ്ങാവിള അവണാകുഴി റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആറു കോടി രൂപ വീതം ചെലവഴിച്ചാണ് നവീകരിച്ചത്.കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ഷിബു, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്.അജിത, കൗണ്‍സിലര്‍ കെ. സുരേഷ് എന്നിവര്‍ സംബന്ധിച്ചു .