കട്ടിൽ വിതരണം ചെയ്തു
1261944
Tuesday, January 24, 2023 11:50 PM IST
കിളിമാനൂർ :പുളിമാത്ത് പഞ്ചായത്ത് 2022 -23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറര ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകുന്ന കട്ടിൽ വിതരണ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന 150 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.പുളിമാത്ത് ഗവൺമെന്റ് എൽപി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്എ.അഹമ്മദ് കബീർ അധ്യക്ഷതവഹിച്ച യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായ എസ്.ശിവപ്രസാദ്, ഡി.രഞ്ജിതം, ടി.ആർ. ഷീലാകുമാരി, ബി. ജയചന്ദ്രൻ, വി.എസ്.വിപിൻ എന്നിവർ പങ്കെടുത്തു.