ഭിന്നശേഷി കലാമേള
1246716
Thursday, December 8, 2022 12:09 AM IST
കിളിമാനൂർ : പുളിമാത്ത് പഞ്ചായത്ത് ഭിന്നശേഷി കലാമേള പുളിമാത്ത് ഗവ. എൽപിഎസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി.രുഗ്മിണി അമ്മ, എസ്. ശിവപ്രസാദ്, ജനപ്രതിനിധികളായ ബി. ജയചന്ദ്രൻ, ജി. രവീന്ദ്ര ഗോപാൽ, ടി.ആർ. ഷീലാകുമാരി, എസ്. സുസ്മിത, കെ. ശിശുദള, നയനകുമാരി, എ. എസ്. ആശ, ഐസിഡിഎസ് സൂപ്പർവൈസർ ലാലി, ബഡ്സ് സ്കൂൾ അധ്യാപിക അനീന തുടങ്ങിയവർ പ്രസംഗിച്ചു.