സമുദായ ദിനാചരണം നടത്തി
1246405
Tuesday, December 6, 2022 11:37 PM IST
നെടുമങ്ങാട് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ചുള്ളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചുള്ളിമാനൂർ തിരുഹൃദയ ലത്തീൻ കത്തോലിക്ക ദേവാലയത്തിൽ സമുദായ ദിനാചരണം നടത്തി. നെയ്യാറ്റിൻകര രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. അനിൽകുമാർ എസ്എമ്മിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടത്തി. കെഎൽസിഎ ചുള്ളിമാനൂർ യൂണിറ്റ് പ്രസിഡന്റ് ഷിബു പതാക ഉയർത്തി. ചുള്ളിമാനൂർ കെഎൽസിഎ യൂണിറ്റും തിരുവനന്തപുരം പിആർഎസ് ആശുപത്രിയും പേരയം എസ്ബി ആശുപത്രിയും സംയുക്തമായി ചേർന്നു നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റും പേരയം എസ്ബി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ആനാട് സുരേഷ് നിർവഹിച്ചു. കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു.