സംസ്ഥാന നഗരസഭാ ഡയറക്ടറെ ആർവൈഎഫ് ഉപരോധിച്ചു
1246094
Monday, December 5, 2022 11:42 PM IST
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിൽ പിഎസ്സിയിൽ ഒഴിവു റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർവൈഎഫ് പ്രവർത്തകർ സംസ്ഥാന നഗരസഭാ ഡയറക്ടർ അരുണ്‍ കെ. വിജയനെ ഉപരോധിച്ചു.
പിഎസ്സി റാങ്ക് ഹോൾഡേഴ്സ് നടത്തിയ 2018 ലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മന:പൂർവം ഒഴിവ് വൈകിപ്പിച്ച് നിഷ ബാലകൃഷ്ണൻ എന്ന ഉദ്യോഗാർഥിക്ക് അവസരം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു റിപ്പോർട്ട് നൽകിയ ഡയറക്ടറും കുറ്റക്കാരെ വെള്ളപൂശി നവമാധ്യമ പ്രചാരണം നടത്തിയ വകുപ്പുമന്ത്രിയും നാടിന് നാണക്കേടാണെന്ന് ആർവൈഎഫ് നേതാക്കൾ പറഞ്ഞു.
ഉപരോധത്തിന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ, സുനി മഞ്ഞമല, യു.എസ്. ബോബി, ശ്യാം പള്ളിശേരിക്കൽ, സിയാദ് കോയിവിള, ആര്യ ദേവി, ത്രിദീപ്കുമാർ, ഷെഫീഖ് മൈനാഗപ്പള്ളി, രാലുരാജ് എന്നിവർ നേത്യത്വം നൽകി. മുന്നര മണിക്കൂറോളം ഡയറക്ടറെ ഉരോധിച്ച പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.