നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
1245818
Sunday, December 4, 2022 11:45 PM IST
നേമം: നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തുകളിലെ പഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരാണ് മൽസരങ്ങളിൽ പങ്കെടുത്തത്.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അധ്യക്ഷതവഹിച്ചു. പ്രസിഡന്റുമാരായ കെ.കെ.ചന്തു കൃഷ്ണ, ടി.മല്ലിക, ടി.ലാലി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. സജീന കുമാർ , ശാന്താ പ്രഭാകരൻ, ആർട്സ് കൺവീനർ പുലിയൂർ ജയകുമാർ,ആർ.എസ്. വസന്തകുമാരി, ബിഡിഒ കെ.അജികുമാർ എന്നിവർ പ്രസംഗിച്ചു.