പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു
1245813
Sunday, December 4, 2022 11:45 PM IST
പോത്തൻകോട്: നന്നാട്ടുകാവിൽ പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം പഞ്ചായത്തിലെ വട്ടവിള വാർഡിലെ കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് നാലര മണിയ്ക്ക് വീട്ടിനുള്ളിലെ വരാന്തയിൽ ഇരിക്കുമ്പോഴാണ് തെരുവുനായ കടിച്ചത്. വലതു കാലിലെ തുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. തെരുവുനായ മറ്റു തെരുവുനായകളെയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഈ തെരുവുനായയെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി.