സ്വഗൃഹം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
1245804
Sunday, December 4, 2022 11:43 PM IST
തിരുവനന്തപുരം: ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് സ്വഗൃഹം പദ്ധതിക്ക് തുടക്കം.
വള്ളക്കടവ് കൊച്ചുതോപ്പിലെ നിര്‍മ്മല ആന്റണിയുടെ കുടുംബത്തിനാണ് പദ്ധതിയുടെ ഭാഗമായി ആദ്യമായി സഹായം ലഭിച്ചത്. വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ ഇവരുടെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍ , വില്ലേജ് ഓഫീസര്‍ , മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭവന നിര്‍മാണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ചുവടു പിടിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് സ്വഗൃഹം.തീരദേശമേഖലയിലെ വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സഹായം നല്‍കുന്നത്.