എ​സ്ഐ​പി അ​ബാ​ക്ക​സ് നാ​ഷ​ണ​ല്‍ പ്രോ​ഡി​ജി 2022ല്‍ ​തി​രു​വ​ന​ന്ത​പു​രം ​സ്വ​ദേ​ശി​ക​ൾ​ക്ക് നേ​ട്ടം
Friday, December 2, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ​യി​ല്‍ ന​ട​ന്ന എ​സ്ഐ​പി അ​ബാ​ക്ക​സ് നാ​ഷ​ണ​ല്‍ പ്രോ​ഡി​ജി മ​ത്സ​ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള അ​ഞ്ച് കു​ട്ടി​ക​ള്‍ ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടി. രാ​ജ്യ​ത്തെ 3800ലേ​റെ എ​സ്ഐ​പി അ​ബാ​ക്ക​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​മെ​ഗാ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ട് റൗ​ണ്ടു​ക​ളാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​ബാ​ക്ക​സ്, ഗു​ണ​നം, ദൃ​ശ്യ ഗ​ണി​തം എ​ന്നി​വ​യു​ള്‍​പ്പെ​ടു​ന്ന 300 ഗ​ണി​ത​ശാ​സ്ത്ര പ്ര​ശ്ന​ങ്ങ​ളാ​ണ് 11 മി​നി​റ്റ് സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ഹ​രി​ച്ച​ത്.
മ​ത്സ​ര​ത്തി​ന്‍റെ 19ാം പ​തി​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള 350ലേ​റെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള ഗൗ​തം അ​ഭി​ലാ​ഷ്, ഡെ​റി​ക് തോ​മ​സ് ജോ​ര്‍​ജ്, ഹ​ന വി​കാ​സ്, സൈ​ലേ​ഷ് എ​സ്. പി​ള്ള, നി​ർ​മ​യി കി​ര​ൺ എ​ന്നി​വ​രാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടി​യ​ത്. വി​ജ​യി​ക​ള്‍​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വ​ലി​പ്പ​ത്തി​ലും ഘ​ട​ന​യി​ലും ഇ​ന്ത്യ​യി​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മെ​ന്ന നി​ല​യി​ല്‍ മു​ന്‍​വ​ര്‍​ഷം ന​ട​ന്ന മ​ത്സ​രം നാ​ല് ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​രു​ന്നു.