കൊല്ലങ്കാവിലേതു റോഡല്ല, ചെളിക്കളം
1244954
Friday, December 2, 2022 12:06 AM IST
നെടുമങ്ങാട് : പഴകുറ്റിക്കു സമീപത്തെ കൊല്ലങ്കാവിലെ വെള്ളക്കെട്ടു മാറ്റാനും ചെളി നീക്കം ചെയ്യാനും നടപടികളെടുക്കുന്നില്ലെന്നു പരാതി. കൊല്ലങ്കാവിലെ ചെളിക്കെട്ട് നിത്യവും അപകടമുണ്ടാക്കുന്നു. പ്രധാനപാതയോടു ചേര്‍ന്ന് കൊടുംവളവിലാണ് വര്‍ഷങ്ങളായി ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത്. ചെറിയൊരു മഴ കൂടി പെയ്താല്‍ ചെളിയും വെള്ളവും കൂടിക്കുഴഞ്ഞ് റോഡിന്റെ പാതിയോളം ഭാഗം യാത്ര ചെയ്യാനാവാത്ത വിധത്തിലാകുമെന്നു നാട്ടുകാർ പറയുന്നു. ഇടറോഡ് തിരിയുന്ന ഭാഗമായതിനാല്‍ ഇവിടെ അപകടം പതിവായി.
വേബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭാഗത്താണ് അപകടക്കെണി. ഇവിടെ സിമന്റ് ബ്ലോക്കുകളോ തറയോടോ പാകണമെന്നു ആവശ്യമുന്നയിച്ചിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.