ഹരിതസംഗമം നടത്തി
1226145
Friday, September 30, 2022 12:16 AM IST
തിരുവനന്തപുരം : പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച "ഹരിതസംഗമം' പരിപാടി ശ്രദ്ധേയമായി. മംഗലപുരം, അണ്ടൂര്‍ക്കോണം, കഠിനംകുളം, അഴൂര്‍ പോത്തന്‍കോട് പഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനായി സംഘടിപ്പിച്ച ഹരിതസംഗമം പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ ഹരിതകര്‍മ സേനകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മംഗലപുരം, പോത്തന്‍കോട് പഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു.