കരിങ്കല്ല് കയറ്റിവന്ന ലോറി തലകീഴായി വില്ലേജ് ഓഫീസിലേക്ക് മറിഞ്ഞു
1226143
Friday, September 30, 2022 12:16 AM IST
വെഞ്ഞാറമൂട് : കോലിയക്കോട് സ്വകാര്യ വസ്തുവിലേക്ക് കരിങ്കല്ലുമായി വന്ന ലോറി തിരിക്കുന്നതിനിടയിൽ പിറകോട്ടു നീങ്ങി വില്ലേജ് ഓഫീസിനു മുന്നിലെ മതിലിൽ തട്ടി തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം.
വെമ്പായം സ്വദേശിയുടെ വാഹനമാണ് മറിഞ്ഞത്. അപകടസമയം വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത് . ആർക്കും പരിക്കേറ്റിട്ടില്ല. വില്ലേജ് ഓഫീസ് പ്രവർത്തന സമയമല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായി.
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം
നെടുമങ്ങാട് : ഓൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കായിപ്പാടി രാജേഷ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സജികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ തോപ്പിൽ പ്രശാന്ത്, എം.എസ്. അനിൽകുമാർ, ഉണ്ണി ഉമാസ്, പ്രകാശ് ജോർജ്, യൂണിറ്റ് സെക്രട്ടറി സൂബിത എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന ഫോട്ടോ ഗ്രാഫർമാരെ ആദരിച്ചു.
ഭാരവാഹികളായി അതുൽ (പ്രസിഡന്റ്), സുബിത (സെക്രട്ടറി), റംസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.