കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
1225663
Wednesday, September 28, 2022 11:24 PM IST
കോവളം: മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശി ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എന്ന വള്ളമാണ് പുല്ലുവിള ഭാഗത്ത് കടലിൽ കുടുങ്ങിയത്.
വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസിൽ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ വള്ളത്തിലുണ്ടായിരുന്ന ആൻഡ്രൂസ് (58) സ്റ്റെർലിംഗ് (58) തമിഴ്നാടു സ്വദേശിയായ ബൻസിഗർ (67) എന്നിവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
വള്ളവും കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ അനൽകുമാർ, ലൈഫ്ഗാർഡുമാരായ ഷാജഹാൻ, വിത്സൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.