ജോർജ് മേഴ്സിയർ എൻഡോവ്മെന്റ് വിതരണവും അനുസ്മരണ സമ്മേളനവും നടത്തി
1225331
Tuesday, September 27, 2022 11:46 PM IST
തിരുവനന്തപുരം : കോൺഗ്രസ് നേതാവും എംഎൽഎയും ആയിരുന്ന അന്തരിച്ച അഡ്വ. ജോർജ് മെഴ്സിയറുടെ രണ്ടാമത് അനുസ്മരണ സമ്മേളനവും എൻഡോവ്മെന്റ് വിതരണവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ബ്രഹ്മോസ് സ്റ്റാഫ്സ് അസോസിയേഷനും സിവിൽ സപ്ലൈസ് ലേബർ കോൺഗ്രസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
കേരള സർവകലാശാലയിൽ നിന്നും ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ അഫ്രാന ഫാത്തിമയ്ക്കും ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സിൽ ഒന്നാം റാങ്ക് നേടിയ ആദിൽ മുഹമ്മദിനെയും ചടങ്ങിൽ അനുമോദിച്ചു.
കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി അഖിൽ ഹമീദിന് പതിനായിരം രൂപയും, ഫലകവും ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയും അടങ്ങിയ എൻഡോവ്മെന്റും കോട്ടൺ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. യാരാമോൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന സഹായമായി ഒരു ലക്ഷം രൂപയും ചടങ്ങിൽ ഉമ്മൻ ചാണ്ടി കൈമാറി.
ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ, കേരളാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശ്യാംകുമാർ, ഡിസിസി ജനറൽ സെക്രട്ടറി സേവ്യർലോപ്പസ്, ജെ. സതികുമാരി, കെ.എം. അബ്ദുൾ സലാം, ഹാജാ നാസിമുദീൻ, എ.എസ്. ചന്ദ്രപ്രകാശ്, ഷമീർ വള്ളക്കടവ്, മുഹമ്മദ് ഷാഫി, മെഴ്സിയറുടെ പുത്രൻ അരുൺകുമാർ, ആർ.എസ്. വിമൽ കുമാർ, എം.എസ്. താജുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.