ഭാര്യയുടെ സുഹൃത്തിനെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
1225312
Tuesday, September 27, 2022 11:21 PM IST
കല്ലറ : ഭാര്യയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കല്ലറ വട്ടക്കരിക്കകം എംജി കോളനിയിൽ ബിജു (42) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
സംഭവത്തിൽകല്ലറ കാട്ടുംപുറം കൊല്ലുവിളയിൽ സനുവാണ് അറസ്റ്റിലായത്. ഭാര്യയുമായി ഒരു വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സനു.
തിങ്കളാഴ്ച അർധരാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ബിജുവിനെ കണ്ടതോടെ കുത്തുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ മണിക്കൂറുകൾക്കകം കാട്ടുംപുറത്ത് നിന്നും പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.