കാ​ണി​യ്ക്ക വ​ഞ്ചി കു​ത്തിത്തുറ​ന്ന് മോ​ഷ​ണം
Monday, September 26, 2022 11:37 PM IST
മം​ഗ​ല​പു​രം: മു​രു​ക്കും​പു​ഴ ശ്രീ​കാ​ള​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​യ്ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം. മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി വാ​തി​ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ക്ഷേ​ത്ര അ​ധി​കൃ​ത​ർ മം​ഗ​ല​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ല​ഹ​രി മാ​ഫി​യ ഇ​വി​ടെ പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും എ​സ്എ​ൻ​ഡി​പി ശാ​ഖ പ്ര​സി​ഡ​ന്‍റ് അ​ശോ​ക കു​മാ​റും ക്ഷേ​ത്ര​സെ​ക്ര​ട്ട​റി ധ​ർ​മ്മ രാ​ജ​നും പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ​വും നാ​ട​കാ​വ​ത​ര​ണ​വും

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​ശ്രീ​മ​ന്ദി​രം സു​ഹൃ​ത് വേ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്നു. ന​ന്ദാ​വ​നം പ്ര​ഫ.​എ​ൻ.​കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ, ഒ​ക്ടോ​ബ​ർ 2 ന് ​വൈ​കു​ന്നേ​രം 5.30 ന് ​പ്ര​ദീ​പ് പ​ന​ങ്ങാ​ടി​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​നു​സ്മ​ര​ണ യോ​ഗം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​എ​ൻ.​കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ, ശ്രീ​മ​ന്ദി​രം കെ.​പി. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ന​ന്ത​പു​രം ര​വി, ശ്രീ. ​കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. പ്ര​ശ​സ്ത നാ​ട​കം ഓ​ണ​മു​ണ്ടും ഓ​ട​ക്കു​ഴ​ലും, .അ​ന​ന്ത​പു​രം ര​വി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.