ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, September 24, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം : ന​വ​രാ​ത്രി വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ജി.​സ്പ​ർ​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു. ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​രാ​തി​ര്‍​ത്തി​യാ​യ പ​ള്ളി​ച്ച​ലി​ൽ രാ​വി​ലെ പ​ത്തി​ന് എ​ത്തി​ചേ​രും. തു​ട​ര്‍​ന്ന് നേ​മ​ത്ത് ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ര​മ​ന​യി​ലും, വൈ​കുന്നേരം 6.30 ന് ​ശ്രീ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തും. ​

ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​രാ​തി​ര്‍​ത്തി​ക്കു​ള്ളി​ലെ പ​ള്ളി​ച്ച​ല്‍ മു​ത​ല്‍ ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഹെ​വി വാ​ഹ​ന​ങ്ങ​ള്‍, ത​ടി ലോ​റി​ക​ള്‍, ക​ണ്ടെ​യ്ന​ര്‍ ലോ​റി​ക​ള്‍,‍ ച​ര​ക്കു​വ​ണ്ടി​ക​ള്‍, നാ​ല് ച​ക്ര, ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ള്‍, മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന നി​ര​ത്തു​ക​ളി​ലും സ​മീ​പ​ത്തും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ലും പാ​ര്‍​ക്കു ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​പേ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും 9497987002, 9497987001 എ​ന്നീ ഫോ​ൺ ന​മ്പ​രു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു.