കൈമുതല്‍ ആവിശ്വാസം
കഥ കേള്‍ക്കുക എന്നത് എല്ലാവരുടേയും ശീലമാണ്. എന്നാല്‍ കഥ പറയുക എന്നത് ചിലരുടെ മാത്രം ശീലമാണ്. അതിന് അല്‍പം ഭാവനയും ആവിശ്വാസവും ആവശ്യമാണ്. കഴിഞ്ഞ 15 വര്‍ഷക്കാലം നദിയ കഥപറഞ്ഞത് ആ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. അതായത് സ്വയം ആര്‍ജിച്ചെടുത്തതും കുടുംബം കൂുതന്നതുമായ ആവിശ്വാസം.
നദിയയ്ക്കും പറയാനുണ്ട്
രണ്ടു മണിക്കൂര്‍ നേരം ഇടവേളയില്ലാതെ കഥപറയുക എന്നത് വളരെ വലിയ അധ്വാനമാണ്. കഥാപ്രസംഗത്തിന്റെ സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ ഏറെ ദിവസം ഉറക്കമിളച്ചിരുന്നാണ് കഥയും പാട്ടുമൊക്കെ പഠിക്കുന്നത്. ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയ കഥയാണെങ്കില്‍ വെറും സ്‌ക്രിപ്റ്റ് മാത്രം പഠിച്ചുപറയുന്ന ശീലം ഞാന്‍ പിന്തുടരാറില്ല. ആ ചരിത്രസംഭവത്തെ കുറിച്ച് മറ്റ് വഴികളിലൂടെ വിശദമായി പഠിക്കും. എങ്കില്‍ മാത്രമേ സ്‌ക്രിപ്റ്റ് പഠിക്കുമ്പോള്‍ നമുക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കു. ഞാന്‍ ഒരിക്കലും സ്‌ക്രിപ്റ്റ് നോക്കി കഥപറയാറില്ല. സംശയനിവൃത്തിക്ക് പോലും സ്‌ക്രിപ്റ്റ് വേദിയിലേക്ക് എടുക്കാറില്ല. എല്ലാം മന:പാഠമാക്കി മാത്രമേ സ്റ്റേജില്‍ കയറൂ. അത് മുമ്പേയുള്ള ശീലമാണ്. കഥാപ്രസംഗത്തിലേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി കടന്നുവരാത്തത് ഈ കലാരൂപത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. കാരണം, അത്യധ്വാനമുള്ള കലാരൂപമാണിത്. പാട്ടുപാടാനും കഥപറയാനും സാധിക്കണം. രണ്ടു മണിക്കൂര്‍ നേരം പറയേണ്ട കഥ മന8പാഠമാക്കണം. വേദിയില്‍ കയറിയാല്‍ കഥപറഞ്ഞു ഫലിപ്പിക്കുക എന്നത് ഏറെ ആയാസകരമാണ് '.
കുടുംബം
പയ്യന്നൂര്‍ കോളജില്‍ നിന്നാണ് നദിയ ഡിഗ്രി (ബികോം) വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ ബിജുവാണ് ഭര്‍ത്താവ്. മകള്‍ ദേവപ്രിയ.
ഷിജു ചെറുതാഴം