* പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം
* പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും ഉപയോഗക്കുറവ്
*പുകവലി, മദ്യപാനം
* വ്യായാമക്കുറവ്
* മാനസിക സമ്മർദങ്ങൾ
ഇന്ത്യൻ സാഹചര്യം ഐ സി എം ആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) 2017ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ അഞ്ചിൽ മൂന്ന് മരണങ്ങളും ജീവിതശൈലീ രോഗങ്ങളോടനുബന്ധിച്ചു ള്ളവയാണ്. ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണകാരണ ങ്ങളാകുന്നവ.
ഇതിൽ 14 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് 3.4 ശതമാനവും 14നും 39 വയസിനും ഇടയിൽ 6.9 ശതമാനവും 40നും 69 വയസിനും ഇടയിൽ 82.4 ശതമാനവും 70 വയസിന് മുകളിൽ 508.5 ശതമാനവുമാണ് ഒരു ലക്ഷത്തിന്റെ കണക്കിലുള്ള മരണനിരക്ക്.
പ്രതിരോധമാർഗങ്ങൾ തെറ്റായ ജീവിതശൈലി ശരിയായി ക്രമീകരിക്കുക എന്നത് മാത്രമാണ് ജീവിതശൈലീരോഗങ്ങളെ അതിജീവിക്കാനുള്ള ഏക പ്രതിവിധി. അതിനായി ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
► ഫാസ്റ്റ്ഫുഡ് സംസ്കാരം ഒഴിവാക്കുക
► മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുക
► കൊഴുപ്പ് ഭക്ഷണം പരമാവധി ഒഴിവാക്കുക
► നാര് (ഫൈബർ) കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശീലമാക്കുക.
► ദിവസേന നിർബന്ധമായും വ്യായാമം ചെയ്യുക
► ശരീരത്തിനും മനസിനും ഉേ·ഷം ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക.
► ലഹരി ഉപയോഗം അവസാനിപ്പിക്കുക
► കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക