മുടിയഴകിന്
Wednesday, September 16, 2015 3:09 AM IST
1. അഴകുളള മുടിക്ക്്് അടിസ്‌ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം. നാളികേരവിഭവങ്ങൾ കേശാരോഗ്യത്തിനു ഗുണം ചെയ്യും.

2. രാസപദാർഥങ്ങളും പ്രിസർവേറ്റിവുകളും(ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേർക്കുന്ന രാസവസ്തുക്കൾ) ചേർത്ത ഭക്ഷണം ഉപേക്ഷിക്കുക.

3. കുരുമുളക്്, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു കേശാരോഗ്യത്തിനുഗുണപ്രദം

4.മാനസികസമ്മർദം മുടിയുടെ നിറത്തെ ബാധിക്കും.ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാർഗങ്ങളിലൂടെ ടെൻഷൻ കുറയ്ക്കുക.

5.രാസപദാർഥങ്ങൾ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക;’പ്രകൃതിദത്ത’മെന്നും മറ്റുമുളള പരസ്യവാചകങ്ങളിൽ അകപ്പെടാതിരിക്കുക.


6. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയിൽ മൂന്നാലു തവണ തല മസാജ് ചെയ്യുക.

7. കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുമ്പോൾ എല്ലാ വശങ്ങളിൽ നിന്നും ചീകുക.

8.നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരൻ അകറ്റുന്നതിനും അതു ഗുണപ്രദം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്