വ്യത്യസ്ത നിറങ്ങളിലെ നെയിൽ പോളിഷ് ഒരേ നഖത്തിലിശേഷം ടൂളുകൾകൊണ്ട് കിറ്റിൽ ലഭിക്കുന്ന പൂക്കളും ഇലകളും ഉൾപ്പെടുന്ന വ്യത്യസ്ത ഡിസൈനുകൾ ഒട്ടിക്കാം. ഇല്ലെങ്കിൽ ഓരോ നഖത്തിനും വിവിധ വർണത്തിലെ പോളിഷ് ഇട്ടശേഷം അലങ്കരിക്കാം. അങ്ങനെ ഫാഷൻ സെൻസ് ഉപയോഗിച്ച് പല അദ്ഭുതങ്ങൾ കാണിക്കാം.
വെളിച്ചമടിക്കുന്പോൾ മഴവിൽ വർണങ്ങൾ നഖത്തിൽ തെളിയുന്ന ഹോളോഗ്രാഫിക് ഫിനിഷുള്ള നെയിൽ പോളിഷും ഇന്നു വിപണിയിൽ ലഭിക്കും. നെയിൽ പോളിഷ് ഉണങ്ങും മുൻപ് കുഞ്ഞുമുത്തുകൾ (മൈക്രോ ബീഡ്സ്) നഖത്തിൽ ഇടുന്പോൾ നഖത്തിനു മേൽ മണ്‍തരികൾ തൂകിയതുപോലുള്ള പ്രതീതിയുണ്ടാകും.
അക്രിലിക്സ്, നെയിൽ ജെൽ എന്നീ രാസമിശ്രിതം ഉപയോഗിച്ചുള്ള അലങ്കാരങ്ങളും നിലവിലുണ്ട്. ഇത്തരം ഇറക്കുമതി ചെയ്യുന്ന കിറ്റുകളോട് താൽപര്യമില്ലാത്തവർക്കും കെമിക്കലുള്ള ജല്ലും കൃത്രിമ അലങ്കാരങ്ങളും മറ്റും വേണ്ടാത്തവർക്കും സ്വന്തം കൈയിലുള്ള നെയിൽ പോളിഷ് കൊണ്ട് കൈനഖങ്ങളിൽ അഴകു വിടർത്താം. നമ്മുടെ കൈയിൽ പച്ചയോ ചുവപ്പോ നിറങ്ങളിലെ ക്യൂക്സ് മാത്രമാണ് ഉള്ളതെന്നിരിക്കെ പച്ചനിറം ഒരു വിരൽനഖത്തിലിശേഷം ഈർക്കിലോ ടൂത്ത്പിക്കോകൊണ്ട് ഇഷ്ടമുള്ള മാതൃക (ക്യൂട്ടക്സ് ഉണങ്ങും മുൻപ്) ഈ പച്ചയ്ക്കുമേൽ ഇടുക. നിറയെ കുത്തുകൾ (ഡോട്ട്സ്) ഇടുന്നതും ഭംഗിയാണ്. ചുവപ്പിേ·ൽ പച്ച ക്യൂട്ടക്സ്കൊണ്ടും ഇതുപോലെ നെയിൽ ആർട്ട് തീർക്കാം. നന്നായി വരകൾ ഭംഗിയായി കോറിയിടാം. അടുക്കളയിൽ പാത്രം കഴുകാൻ വാങ്ങുന്ന സ്പോഞ്ച് ചെറിയ കഷണങ്ങളാക്കി അതിേ·ൽ പലനിറങ്ങളിലെ നെയിൽ പോളിഷ് ഒഴിച്ചശേഷം നഖത്തിേൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നഖം ഏതു സുന്ദരരൂപത്തിലും ആക്കാം.
ഡോ. അകിത ഗോപിനാഥ്