രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗനിർണയം. ചിലയവസരങ്ങളിൽ രോഗനിർണയം ഒരു കീറാമുട്ടിയാവാറുണ്ട്. അത്തരം അവസരങ്ങളിൽ അസുഖബാധിതമായ നഖത്തിന്റെ ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരും. നഖങ്ങളെ ബാധിക്കുന്ന സോറിയാസിന്, ലൈക്കണ് പ്ലാനസ് എന്നിവയും ഈ രോഗലക്ഷണങ്ങൾക്കു സമാനമായ രീതിയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.
ചികിത്സ പൂപ്പൽ ബാധയ്ക്ക് നിരവധി മരുന്നുകൾ വിപണിയിലുണ്ട്. എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. നഖത്തിൽ നെയിൽപോളിഷ് പോലെ പുരട്ടുന്ന നെയിൽ ലാക്കറുകളും വിപണിയിൽ സുലഭമാണ്. ഉള്ളിൽ കഴിക്കുന്ന മരുന്നുകളാണ് മിക്കയവസരങ്ങളിലും ഗുണംചെയ്യാറുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ’പൾസ് തെറാപ്പിയാണ്’ 25 ശതമാനം രോഗികളിൽ ചികിത്സ ഫലപ്രദമാവാറില്ല. കാരണം താഴെപ്പറയുന്നവയിൽ ഏതെങ്കിലുമാവാം.
1. തെറ്റായ രോഗനിർണയം 2. തെറ്റായ മരുന്നുകളുടെ ഉപയോഗം 3. മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം 4. പ്രമേഹരോഗം 5. എച്ച്ഐവി അണുബാധ 6. കൃത്യമായ കാലയളവിൽ മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതുമൂലം 7. മരുന്നുകൾക്കെതിരേ രോഗാണുക്കൾ പ്രതിരോധശേഷി നേടിയെടുക്കുന്നതുമൂലം. 8. വാർധക്യം
വിവരങ്ങൾ -
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ ഫോൺ - 8714373299