സ്റ്റോൺ വർക്കിനൊപ്പം വെൽവെറ്റ് കൂടി വരുമ്പോൾ ലാച്ചയുടെ ഭംഗി വർധിക്കുന്നു. സാധാരണ ലാച്ചയ്ക്ക് ഷോൾ സപ്പറേറ്റഡാണ്. സ്കർട്ടിനൊപ്പം അറ്റാച്ച് ചെയ്താണ് ഈ ലാച്ചയുടെ ഷോൾ വന്നിരിക്കുന്നത്. വയലറ്റും പീച്ച് കളറും സ്കർട്ടിലെയും ബ്ലൗസിലെയും വെൽവറ്റ് ബോർഡറും കൂടി ചേരുമ്പോൾ ലാച്ചയുടെ ഭംഗി ഇരട്ടിക്കും.