ബാംഗ്ലൂരിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. രണ്ടാമത്തേത് ഷാർജയിലും. ഓഗസ്റ്റിലാണ് ജന്മനാടായ കേരളത്തലെ ആദ്യത്തെ ബ്രൈഡൽ സ്റ്റോർ പനമ്പള്ളി നഗറിൽ ആരംഭിക്കുന്നത്. അടുത്തു തന്നെ കോയമ്പത്തൂരും ഹൈദരാബാദും സ്റ്റോറുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യ ബീച്ച് ഫാഷൻ വീക്കിൽ സമ്മർ ഡൈവ് 2016 ൽ ഹെഡ് ഫുൾ ഒഫ് ഡ്രീംസ് എന്ന കളക്ഷനുമായി പങ്കെടുത്തതോടെ അന്താരാഷ്ര്‌ട തലത്തിലേക്ക് സൗസിക എന്ന ബ്രാൻഡ് നെയിം ഉയർന്നിരിക്കുകയാണ്. ബാഗ്ലൂർ ഫാഷൻ വീക്കിൽ സൗസിക മൂന്നു തവണ പങ്കെടുത്തു. ഇന്ദിര നഗർ ക്ലബ്, എൻഎആർ ഇന്ത്യ കോൺഫറൻസ്, ഇൻഡിഗോ ഗോൾഫ് ലിങ്ക് തുടങ്ങിയ നിരവധി ഷോ കളിലും ഇവർ പങ്കെടുത്തിരുന്നു.
ഡൽഹി, മുംബൈ, ഗോവ, മാംഗളൂർ എന്നിവിടങ്ങളിൽ ബെല്ലാഗിയോ കാസിനോയുടെ ലോഞ്ചിംഗിന്റെ ഭാഗമായി സ്പ്രിംഗ് സമ്മർ കളക്ഷൻ 2016 എന്ന ഷോയും സംഘടിപ്പിച്ചിരുന്നു.
ബാംഗ്ലൂരിലാണ് കമലിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ സ്റ്റോറുകളിലെയും ഡിസൈനിംഗ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കമൽ തന്നെയാണ്. കൊച്ചിയിലെ സ്റ്റോർ ആരംഭിച്ചതെയുള്ളു എങ്കിലും നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് കമൽ പറയുന്നു.
ആപ്പിനായുള്ള തയാറെടുപ്പിൽസൗസിക ബ്രൈഡൽ സ്റ്റോറിനു ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി ഡിസൈൻ യുവർ ഡ്രസ് എന്ന പേരിൽ ഒരു വെബ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് കമൽ.
സ്റ്റൈൽടാഗ്, എക്സ്ക്ലൂസിലി ഡോട്ട് ഇൻ, ഗിൾസ്ട്രീറ്റ് തുടങ്ങിയ ഓൺ ലൈൻ മൾട്ടി ഡിസൈനർ സ്റ്റോറുകളുമായും ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎം, റെഡിഫ്, ലൈംറോഡ് തുടങ്ങിയവയുമായും സൗസിക സഹകരിക്കുന്നുണ്ട്.
പാർവതി നായർ, ഹരിപ്രിയ, നേഹ ഷെട്ടി, സഞ്ജന ഗൽറാണി, ശിൽപ ബി. മഞ്ജുനാഥ്, കാർത്തിക നായർ, തുളസി നായർ, നേഹ സക്സേണ എന്നിവർക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിട്ടുമുണ്ട് കമൽ.
ഉപഭോക്‌താവിന്റെ താൽപര്യത്തെ മുൻ നിർത്തിയാണ് ഒരോ ഡിസൈനുകളും ചെയ്തു നൽകുന്നത്. ഒരിക്കലെങ്കിലും സ്റ്റോർ സന്ദർശിച്ചവർക്ക് പേരു പോലെ തന്നെ പുതുമയുള്ള അനുഭവമായി സൗസികയുടെ ഡിസൈനുകളും മാറും എന്നതാണ് സൗസികയെയും കമലിനെയും വ്യത്യസ്തമാക്കുന്നത്.