ദാവണിയിൽ തിളങ്ങാൻ
Monday, September 14, 2015 4:37 AM IST
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ പാരമ്പര്യത്തനിമ വേണ്ടിടത്തൊക്കെ മറ്റൊന്നിനോടും നോ കോംപ്രമൈസ്. അതാണു സ്റ്റൈൽ.

ഓണക്കാലത്ത് തിളങ്ങാൻ മലയാളി മങ്കമാർക്കു പ്രിയം ദാവണിയോടാണ്. പണ്ടത്തെ ദാവണിയൊന്നുമല്ല. സ്റ്റൈലിൽ ആളു മോസ്റ്റ് മോഡേൺ ആണ്. ഹെവി ബ്രോക്കേഡ് ദാവണിയാണ് ലേറ്റസ്റ്റ് ട്രെൻഡ്. പെൺമനം അറിഞ്ഞ് സ്കർട്ടും ദാവണിയും ബ്ലൗസ് പീസും ഉൾപ്പെടുന്ന സെറ്റുകളാണ് തുണിക്കടകളിൽ ഒരുങ്ങിയത്.

ദാവണിയിൽ വൈവിധ്യങ്ങൾ ഏറെയാണ്. ഫുൾ ബ്രൊക്കേഡ് ദാവണി, നെറ്റ് ദാവണി, കസവു ദാവണി... ഇങ്ങനെ പോകുന്നു. ആഘോഷങ്ങളിൽ തിളങ്ങാൻ ഗാൽസിന് താൽപര്യം ഫുൾ ബ്രോക്കേഡ് ദാവണി തന്നെയാണ്. സിൽക് സ്കർട്ടിന്റെ ബോർഡറിൽ മാത്രം ബ്രൊക്കേഡ് പാച്ച് വർക്ക് ചെയ്തവയ്ക്കും ആരാധകർ ഏറെയാണ്. അൽപം സിംപിളിസിറ്റി വേണമെങ്കിൽ നെറ്റ് ദാവണിയുടെ ബോർഡറിൽ മാത്രം ബ്രൊക്കേഡ് വച്ചു പിടിപ്പിക്കാം.


പണ്ടത്തെ പട്ടുപാവാട പോലെയൊന്നുമല്ല ന്യൂജൻ സ്കർട്ടുകൾ. റാപ് എറൗണ്ട് പോലെ ധരിക്കാവുന്നവയാണ് ഇത്തരം സ്കർട്ടുകൾ. അരയിൽ വള്ളി മുറുക്കിയാണ് അണിയുക. വള്ളിയുടെ അറ്റം കൂടുതൽ മനോഹരമാക്കാനായി മുത്തും കല്ലും ചെറിയ കുഞ്ചലവുമൊക്കെ പിടിപ്പിക്കുന്നതും ട്രെൻഡാണ്. അൽപം മുല്ലപ്പൂവു കൂടി മുടിയിൽ ചൂടിയാൽ മലയാളി മങ്കയായി തിളങ്ങാം.

– സീമ