കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം.
പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.
ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.
ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
മുടിയുടെ സൗന്ദര്യം മെച്ചപ്പെടു ത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. താമസം, നഗരത്തിലാകട്ടെ, നാട്ടിൻപുറത്താകട്ടെ, ഒരു
പപ്പായ തൈ എങ്കിലും നട്ടുവളർത്തണം.