എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
Wednesday, November 4, 2015 6:58 AM IST
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്സിക് ഏവിയേഷൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അനലോഗ് വേർഷനിൽ ലെതർ സ്ട്രാപ്പും പ്ലേറ്റഡ് സ്റ്റീൽ ചെയിനും മാച്ചിംഗ് ലെതർ ചെയിനും ഉൾപ്പെട്ടതാണ് പുതിയ ശേഖരം. വില 15,995 രൂപ മുതൽ.

പുരുഷന്മാർക്കായുള്ള ക്ലാസ്സിക് റെക്റ്റാംഗുലർ വാച്ച് ആണ് എ.ആർ. 1856. കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന ഫാബ്രിക് സ്ട്രാപ്പും ബ്ലാക്ക് പ്ലേറ്റഡ് കേസുമാണ് ഇതിന്റെ പ്രത്യേകത. എ.ആർ. 1860 മോഡലിന്റെ പ്രത്യേകത മാറ്റ് ഫിനിഷിലുള്ള റൌണ്ട് ബ്ലാക്ക് ഡയലാണ്. സ്ട്രാപ് ബക്കിൾ, കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന ലെതർ സ്ട്രാപ്പ് എന്നിവയാണ് ഈ മോഡലിന്റെ ആകർഷണം.


എ.ആർ. 7388 മോഡൽ ലേഡീസ് വാച്ച് റോസ് ഗോൾഡ് ഫിനിഷിലുള്ള സ്റ്റെയിൻലസ് സ്റ്റീൽ കേസും രണ്ട് കയ്യുള്ള അനലോഗ് ടൈം പീസാണ്. ബ്രൌൺ സ്ട്രാപ്പ്, റോസ് ഗോൾഡ് ടോൺ കേസ് എന്നിവയാണ് എ.ആർ. 7385 മോഡലിന്റെ പ്രത്യേകത.

ഫോസിൽ, ഡബ്ല്യു എസ് ഐ, തെരഞ്ഞെടുക്കപ്പെട്ട ലൈഫ് സ്റ്റൈൽ ഷോപ്പർ സ്റ്റോപ്, ഹീലിയോസ്, എത്തിയോസ്, ജസ്റ്റ് ഇൻ വോഗ് തുടങ്ങിയ ഷോറൂമുകളിൽ അർമാനി സ്പ്രിംഗ് ശേഖരം ലഭ്യമാണ്.