മുഖക്കുരുവിൽ നിന്നു സംരക്ഷണം മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്.
സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേർത്തു കുഴന്പുരൂപത്തിലാക്കി ആഴ്ചയിൽ മൂന്നുതവണ മുഖത്തു പുരട്ടുക. മുഖക്കുരുവിന്റെ തോതു കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ ഗുണവും ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്സിഡൻറുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
അകാലനര തടയുന്നു മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ കുറയ്ക്കുന്നു.