കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.
വിളർച്ച തടയാൻ നെല്ലിക്കയിലെ ഇരുന്പ് രക്തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത മെച്ചപ്പെടു ത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നതിനും സഹായകം.