മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
Wednesday, September 23, 2015 2:43 AM IST
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നിലനിർത്തി ചർമം മൃദുലമാക്കുന്നു. ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പഴയ പരസ്യവാചകം ഓർമിപ്പിക്കുന്ന അവസ്‌ഥ നേടാം! മത്തി, അയല, കടുക്, കാബേജ്, കോളിഫ്ളവർ, മീനെണ്ണ തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3യ്ക്ക് ഗുണം പലതാണ്. കാൻസർ തടയാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതു സഹായിക്കുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും മീൻ കഴിക്കുന്നതു ഗുണം ചെയ്യും.
async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">

കഴിവതും കറിവച്ചു കഴിക്കുന്നതാണു നല്ലത്. അമിതകൊഴുപ്പ് ഒഴിവാക്കാൻ അതു സഹായിക്കും. അതുപോലെതന്നെ മത്തങ്ങ കഴിക്കുന്നതും ചർമസംരക്ഷണത്തിനു സഹായകം. മത്തങ്ങയിലെ ഒമേഗ 6 ഫാറ്റി ആസിഡാണു സഹായി. സോയാബീൻ, ചോളം, സൂര്യകാന്തി എണ്ണ എന്നിവയിലും ഒമേഗ 6 ഉണ്ട്. എന്നാൽ എണ്ണ അമിതമായി ഉപയോഗിക്കരുത്; അത് ഏതുതരത്തിൽപ്പെട്ട എണ്ണ ആണെങ്കിലും!

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്