ഒരു ദിവസം മുതൽ രണ്ടുമാസം വരെ സമയം എടുത്തു പണി തീർക്കുന്ന ആഭരണങ്ങളുണ്ട്. തൊഴിലാളികൾക്കു നൽകുന്ന പണിക്കൂലി കൂടുതലാണ്. അതിനനുസരിച്ചുള്ള ലാഭവും കിട്ടുന്നില്ല. എങ്കിലും ഈ മേഖലയോടുള്ള താൽപര്യമൊന്നുമാത്രമാണ് ഗായത്രിയെ ആഭരണ ഡിസൈൻ മേഖലയിൽ പിടിച്ചുനിർത്തിയിരിക്കുന്നത്.
വൈവിധ്യമാർന്ന ആഭരണശ്രേണി
അഞ്ച് വിഭാഗങ്ങളിലായാണ് വർഷ ജ്വല്ലറിയിൽ ആഭരണ ശേഖരമൊരുക്കിയിരിക്കുന്നത്.
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ15ംമ3.ഷുഴ മഹശഴി=ഹലളേ>
മേഘമൽഹാർ
ആന്റിക് ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ സവിശേഷത. ബ്രൈഡൽ കളക്ഷൻസാണ് ഇതിലുള്ളത്.
ദേവാംഗന
ട്രഡീഷണൽ ആഭരണങ്ങളുടെ ശേഖരമാണിത്. പാലയ്ക്കാമാല, ശരപുളിമാല, ലക്ഷ്മിമാല, കസവുമാല, മാമ്പൂത്താലി, കൂട്ടത്താലി തുടങ്ങി പഴമയിലേക്കു മറഞ്ഞുക്കൊണ്ടിരിക്കുന്ന പല ആഭരണങ്ങളും ഈ ശേഖരത്തിലുണ്ട്.
ദേവരാഗ
ടെംപിൾ ആഭരണങ്ങളും ഡാൻസിനുള്ള ആഭരണങ്ങളുമാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്നാട് ഡിസൈനുകളിലാണ് ഇവ പണിതിരിക്കുന്നത്. ടെംപിൾ ജ്വല്ലറിയുടെ വിപുലമായ ശേഖരവുമുണ്ട്.
ഓറ
ഡയമണ്ട് ആഭരണങ്ങളാണ് ഓറ കളക്ഷൻസിലുള്ളത്. ഡയമണ്ടിനു പകരം സിർക്കോണിയ എന്ന കല്ലിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.
സ്പെട്രെ
ട്രെൻഡി ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ പ്രത്യേകത. ടീനേജേഴ്സിനു വേണ്ട ആഭരണങ്ങൾ ഈ വിഭാഗത്തിൽ നിന്നു സ്വന്തമാക്കാം. കളർഫുളായിട്ടുള്ള ആഭരണങ്ങളാണിവ.
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ15ംമ4.ഷുഴ മഹശഴി=ഹലളേ>
യാത്രകൾ ഇഷ്ടപ്പെടുന്ന ഗായത്രി
ഗായത്രിക്കു യാത്രകൾ വളരെ ഇഷ്ടമാണ്. പഴയകാലത്തെ ഡിസൈനുകൾ ശേഖരിക്കാൻ ഈ യാത്രകൾ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നു ഗായത്രി പറയുന്നു. ‘പഴയ കോവിലകങ്ങളിൽ നിന്നാണ് മുക്കോലാക്ക്, കുഴൽ മോതിരം, ഒറ്റത്താലി എന്നീ ആഭരണങ്ങൾ കണ്ടത്. പിന്നീട് അത്തരത്തിൽ ഞാൻ ഡിസൈൻ ചെയ്തുകൊടുത്ത് ആഭരണങ്ങൾ ഉണ്ടാക്കി. പഴയ കാലത്തെ ആഭരണശേഖരങ്ങൾ മനസിലാക്കാനായി പലയിടങ്ങളിലേക്കും ഞാൻ യാത്ര ചെയ്യാറുണ്ട്’– ഗായത്രി പറഞ്ഞു.
സെലിബ്രിറ്റിയായതിനാൽ ഗായത്രിയുടെ ജ്വല്ലറിയിൽ നിരവധിപ്പേർ ആഭരണം വാങ്ങാൻ വരാറുണ്ട്. കസ്റ്റമർ ഡിസൈൻ പറഞ്ഞാലും അവർക്ക് ചേരുന്നതാണെങ്കിൽ മാത്രമേ അതു വാങ്ങിയാൽ മതിയെന്നു ഗായത്രി പറയും.
പ്രദർശനങ്ങളിലൂടെ വിൽപന
ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളിൽ ഗായത്രി ആഭരണ പ്രദർശനം നടത്തിയിട്ടുണ്ട്. ചെന്നൈ, മാംഗളൂർ എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലും പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. നടന്ന ഇന്ത്യൻ ഫാഷൻ ജ്വല്ലറി ആൻഡ് ആക്സസറീസ് ഷോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കഎഖഅട) യിൽ വർഷ ജ്വല്ലറി പങ്കെടുക്കുകയുണ്ടായി. പ്രദർശനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏക ജ്വല്ലറിയും വർഷ തന്നെയായിരുന്നു.
<യ> സീമ