സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയ സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു ഗുണ പ്രദം. ഇവ അപകടകരമായ കൊളസ്ട്രോൾ, C-reactive protein (CRP) ലെവൽ എന്നിവ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെ ത്തുന്നു.പാർശ്വഫലമൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ടെസ്റ്റോസ്റ്റിറോൺ കുറയുമോ? സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണ്‍ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ല എന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ എന്തിന്? ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും.
സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക. നട്ട് വളർത്താവുന്ന സസ്യങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക. ആഹാരം തന്നെയാണ് ഒൗഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രകൃതി ചികിത്സാവിശാരദരും പറയുന്നു.
ഡോ: റ്റി.ജി. മനോജ് കുമാർ മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]