പിന്നീട് കിരൺ ടിവി എന്നെ തിരിച്ചുവിളിച്ചു. ഹലോ ഹലോ എന്ന പ്രോഗ്രാം ചെയ്തു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡിഗ്രി രണ്ടാം വർഷം വരെ കിരൺ ടിവിയുടെ ‘‘ഗുഡ് മോണി്തു. പിന്നീട് ഉത്സവകാലത്ത് ലൈവ് ഷോസ് ചെയ്യാൻ തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്രവും കൃഷ്ണസ്വാമി ക്ഷേത്രവുമൊക്കെ ചെയ്തു. കിരൺ ടിവിയിൽ ടീം അംഗങ്ങൾ തമ്മിൽ നല്ല സഹകരണമായിരുന്നു. ഒരു കുടുംബം പോലെ. നല്ല സ്നേഹമായിരുന്നു എല്ലാവർക്കും.
കിരൺ ടിവിയിൽ ഷോ ചെയ്യുന്ന സമയത്തു തന്നെ സൂര്യടിവിയിൽ അവസരം ലഭിച്ചുതുടങ്ങി. ആദ്യമായി ഇന്റർവ്യൂ ചെയ്തത് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അത് ഇന്ദ്രജിത്തിനെയായിരുന്നു. ഡിഗ്രി ആദ്യത്തെ വർഷം ‘‘ഗുഡ്മോണിങ്ങ് കിരൺ’’ ചെയ്യുന്ന സമയത്ത് പരിപാടിയുടെ ഫോർമാറ്റിൽ മാറ്റം വരുത്തി. ഓരോ ദിവസവും സ്പെഷൽ ഗസ്റ്റിനെ കൊണ്ടുവരാൻ തുടങ്ങി. അങ്ങനെ ഒരുപാട് താരങ്ങളെ പരിചയപ്പെടാൻ അവസരം ലഭിച്ചു. അതു നല്ല അനുഭവമായിരുന്നു.
കിരൺ ടിവി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മാറിയപ്പോൾ ആങ്കറിങ്ങ് നിർത്താമെന്നു വച്ചു. ഇത് ഒരു പ്രധാന പ്രഫഷനായി ഒരിക്കലും കണ്ടിട്ടുമില്ല. പഠിത്തവുമായി ബന്ധപ്പെട്ട ഒരു മേഖലയിലായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. മെഡിക്കൽ പ്രഫഷനോടായിരുന്നു താൽപര്യം. പക്ഷെ പഠിക്കാൻ കേമിയൊന്നുമല്ലല്ലോ. എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് ഒരു പാരാമെഡിക്കൽ കോഴ്സായിട്ട് സൈക്കോളജി തിരഞ്ഞെടുത്തത്. പഠിത്തത്തിനു കോട്ടം തട്ടാതിരിക്കാൻ വേണ്ടി ആങ്കറിങ്ങ് വേണ്ടെന്നു വച്ചു. പക്ഷെ കൈരളി ടിവിയിൽ ക്രൈം ഫയൽ ചെയ്യാൻ വിളിച്ചു. പിന്നെ അമൃത ടിവിയിൽ ബൈക്സ് * കാർസ്– ഷോ ചെയ്യാൻ വിളിച്ചു. സാധാരണ ഇത്തരം ഷോസ് ആൺകുട്ടികളാണല്ലോ ചെയ്യുന്നത്. പക്ഷെ ഒരു പെൺകുട്ടി ചെയ്യണമെന്ന് നിർബന്ധമായിരുന്നു അവർക്ക്. അതിനിടെ ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യാൻ ചെന്നൈക്കു പോയി. ശനി, ഞായർ ദിവസങ്ങളിൽ അമൃതയുടെ ഈ ഷോ ചെയ്യാൻ ഞാൻ തിരുവനന്തപുരത്തേക്ക് വരുമായിരുന്നു. പിന്നീട് ശനിയും ഞായറും ക്ലാസ് തുടങ്ങിയപ്പോൾ നിർത്തേണ്ടിവന്നു.
ഒന്നര വർഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോൾ കൗമുദി ചാനലിൽ ‘‘ലേഡീസ് അവർ’’ പ്രോഗ്രാമിൽ സമൂഹത്തിലെ ശ്രേഷ്ഠവ്യക്‌തികളെ (സ്ത്രീകളെ) അഭിമുഖം ചെയ്യാൻ വിളിച്ചു. പിന്നീട് ഈ പ്രോഗ്രാമിന്റെ മൊത്തം ആങ്കർ ഞാനായി. വീണ്ടും അമൃത ടിവിയിൽ ടെക് മന്ത്ര ചെയ്യാൻ ഓഫർ വന്നു. കൂടാതെ ടുഡെ ടിവിയിൽ റിഥം ബോക്സ് പരിപാടിയും ഇപ്പോൾ ചെയ്യുന്നുണ്ട്.
പൊതുവെ ലൈവ് ഷോ ചെയ്യാൻ താൽപര്യം കൂടുതലാണ്. കുറെക്കൂടി ഒരു സ്വാതന്ത്ര്യം ഉണ്ട്. നമുക്ക് നമ്മുടേതായ ചേരുവകൾ ചേർക്കാൻ സാധിക്കും. അങ്ങനെ ഒരെണ്ണം ചെയ്യാൻ അവസരം കിട്ടുമായിരുന്നെങ്കിൽ എന്നു കരുതിയിരുന്നപ്പോഴാണ് അമൃത ടിവിയിൽ തന്നെ ‘‘സ്വർണമഴ’’യുടെ ഓഫർ വരുന്നത്. ലൈവ് ഷോയാണ്. രാത്രി 8.30നാണ്. മാത്രമല്ല ഒരു ഗെയിംഷോ കൂടിയാണ് എന്നു പറഞ്ഞപ്പോൾ ചാടി വീഴുകയായിരുന്നു! ഒഡീഷനു പോയപ്പോൾ 2 ആങ്കേഴ്സ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ടീം അംഗങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. അങ്ങനെ ഇപ്പോഴും സ്വർണമഴ ചെയ്യുന്നുണ്ട്.
പ്രേക്ഷകരുടെ സ്നേഹം
‘‘ഗുഡ് മോർണിങ്ങ് കിരൺ’’ ചെയ്തു കൊണ്ടിരുന്ന സമയത്ത് ഒരുപാട് പ്രേക്ഷകർ വിളിച്ച് സ്നേഹം കൊണ്ട് പൊതിയുമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഒരു കുക്കുമോൾ വിളിക്കുമായിരുന്നു. ഒരു അമ്മൂമ്മ വിളിക്കുമായിരുന്നു. ഡ്രസ്സും ബർത്ത് ഡേ കാർഡും ഒക്കെ അയച്ചുതന്നിട്ടുള്ള പ്രേക്ഷകരുണ്ട്. പിന്നെ ഒരു നിജീഷേട്ടൻ. ലൈവ് പ്രോഗ്രാം റിക്കാർഡ് ചെയ്തിട്ട് അയച്ചുതരുമായിരുന്നു. ഗുഡ് മോർണിങ്ങ് കിരൺ തുടങ്ങുന്നത് അന്നത്തെ ദിവസത്തേക്കുള്ള എന്തെങ്കിലും ശുഭചിന്തകൾ പറഞ്ഞുകൊണ്ടാണ്. അതിനുള്ള പുസ്തകങ്ങളൊക്കെ ഒരു നൂർമുഹമ്മദ് എന്ന ചേട്ടൻ അയച്ചുതരുമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം എറണാകുളം ചെറായ് ബീച്ചിനടുത്ത് ഒരു പ്രേക്ഷകന്റെ വീട്ടിൽ ഊണുവരെ തന്ന് സൽക്കരിച്ചിട്ടുണ്ട്. ആങ്കറിങ്ങിന് വന്നില്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും പരിചയപ്പെടാനോ ഇവരുടെ സ്നേഹത്തിന്റെ ഭാഗമാകാനോ കഴിയില്ലായിരുന്നു.
പലരും എന്നെ തിരിച്ചറിയുന്നതു തന്നെ എന്നെ നേരിൽ കാണുമ്പോഴല്ല. എന്റെ കീ... കീ.... എന്ന ശബ്ദമാണ് പെട്ടെന്ന് തിരിച്ചറിയുന്നത്. ഉടൻ അവർ ചോദിക്കും, ‘‘ കിരൺ ടിവിയിൽ’’ പ്രോഗ്രാം ചെയ്ത കുട്ടിയല്ലേയെന്ന്. ഫ്രണ്ട്സ് പലരും എന്റെ ഈ ശബ്ദത്തെ കളിയാക്കാറുണ്ട്. പക്ഷെ ഈ ശബ്ദമാണ് എന്റെ ഐഡന്റിറ്റി.
അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ ചേച്ചിമാർ പലരും എന്നെ കണ്ടിട്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ‘‘സ്വർണമഴയിലെ കുട്ടിയല്ലേ. നിങ്ങൾ ശരിക്കും ഈ സ്വർണമൊക്കെ വിജയികൾക്ക് അയച്ചുകൊടുക്കുന്നുണ്ടോ.. അതോ വെറുതെയാണോ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങൾ. അവരുടെ ഏറ്റവും വലിയ സങ്കടം വിളിച്ചാൽ ലൈൻ കണക്ട് ആകുന്നില്ല എന്നതാണ്. എന്റെ ബന്ധുക്കൾക്കും കസിൻസിനുമൊക്കെ ഇതേ പരാതി തന്നെ. പക്ഷെ 5 ലൈൻ ഉണ്ട്. രാത്രി 8 മുതൽ വിളി തുടങ്ങും. പ്രോഗ്രാം നിർത്തിക്കഴിഞ്ഞാലും ഫോൺ അടിച്ചുകൊണ്ടേയിരിക്കും.
ആങ്കറിങ്ങ് മാത്രം പോരാ
സൈക്കോളജിയാണ് എന്റെ പ്രഫഷൻ. ഒരു ട്രെയിനിങ് സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹം. ആങ്കറിങ്ങ് കൂടാതെ ഫാമിലി ബിസിനസ് ഉണ്ട്. കോളജിൽ ട്രെയിനിങ്ങ് ക്ലാസ് നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാലും ഒരു പാഷൻ എന്ന നിലയ്ക്ക് ആങ്കറിങ്ങ് കൊണ്ടുനടക്കാനാണ് താൽപര്യം. നോക്കട്ടെ.. പക്ഷെ സിനിമ പോലയല്ലല്ലോ. കുറെ വർഷങ്ങൾ ഫീൽഡിൽ നിൽക്കാനൊന്നും പറ്റില്ല.
<യ> –സുനിൽ വല്ലത്ത്
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ളലയ19ൗലമ3.ഷുഴ മഹശഴി=ഹലളേ>