കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
Saturday, May 18, 2019 2:40 PM IST
മ​ധ്യ​വ​യ​സ്ക​രാ​യ സ്ത്രീ-​പു​രു​ഷന്മാ​രെ ബാ​ധി​ക്കു​ന്ന ഒ​രു സൗ​ന്ദ​ര്യ​പ്ര​ശ്ന​മാ​ണ് മെ​ലാ​സ്മ അ​ഥ​വാ ക​രി​മം​ഗ​ല്യം. സൂ​ര്യ​പ്ര​കാ​ശ​ം നേ​രി​ട്ടു പ​തി​ക്കു​ന്ന മു​ഖ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ്രൗ​ണ്‍-​ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ചെ​റി​യ പാ​ടു​ക​ളാ​യി​ട്ടാ​ണ് ഈ ​പ്ര​ശ്നം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട​ത് വ്യാ​പി​ക്കും. സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടു​ത​ൽ മെ​ലാ​നി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​തു ച​ർ​മ​ത്തി​ലെ എ​പ്പി​ഡെ​ർ​മി​സ്, ഡെ​ർ​മി​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ലോ അ​ല്ലെ​ങ്കി​ൽ ര​ണ്ടി​ലു​മോ നി​ക്ഷേ​പി​ക്ക​പ്പെ​ടും. അ​ങ്ങ​നെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന മെ​ലാ​നി​നാ​ണ് ബ്രൗ​ണ്‍-​ക​റു​പ്പ് നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്.

ഗ​ർ​ഭ​കാ​ല​ത്തും ഇ​ത്ത​രം പാ​ടു​ക​ൾ വ​രാം. അ​തി​നെ ’ക്ലൊ​യാ​സ്മ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. പ്ര​സ​വ​ത്തോ​ടെ ആ ​പാ​ടു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യും. ഇ​തു​കൂ​ടാ​തെ ഫെ​നി​റ്റോ​യി​ൻ ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും ഈ ​അ​വ​സ്ഥ ഉ​ണ്ടാ​വാം.


പൊ​തു​വേ എ​പ്പി​ഡെ​ർ​മി​സി​നെ ബാ​ധി​ക്കു​ന്ന ക​രി​മാം​ഗ​ല്യം എ​ളു​പ്പ​ത്തി​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യും, എ​ന്നാ​ൽ ഡെ​ർ​മി​സി​നെ ബാ​ധി​ച്ച അ​വ​സ​ര​ങ്ങളി​ൽ ചി​കി​ത്സ ഒ​ട്ട് ദു​ഷ്ക​ര​മാ​ണ്. ച​ർ​മത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തി​നെ​യാ​ണു ബാ​ധി​ച്ച​തെ​ന്ന​റി​യാ​ൻ ചി​കി​ത്സ​യ്ക്കാ​യി നി​ര​വ​ധി മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ കെ​മി​ക്ക​ൽ പീ​ലിം​ഗ്, ലേ​സ​ർ എ​ന്നീ ചി​കി​ത്സാ സ​ന്പ്ര​ദാ​യ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

കണ്ണിനു ചുറ്റും കറുപ്പ്...

നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് ക​ണ്ണി​നുചു​റ്റും ക​റു​പ്പ് നി​റം ഉ​ണ്ടാ​കാം. മാ​ന​സി​ക​സ​മ്മ​ർ​ദം, ക​ണ്ണി​ന് സ്ഥി​ര​മാ​യി സ്ട്രെ​യി​ൻ ഉ​ണ്ടാ​വു​ക (എ​ന്നും കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ന് മു​ന്നി​ലി​രി​ക്കു​ക, സ്ഥി​ര​മാ​യി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ക) ഉ​റ​ക്ക​ക്കു​റ​വ്, ശ​രീ​രം വ​ല്ലാ​തെ ക്ഷീ​ണി​ക്കു​ക, ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, മാ​സ​മു​റ​യി​ലു​ണ്ടാ​കു​ന്ന വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്. യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സ
തേ​ടു​ക.