കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
Wednesday, October 28, 2015 4:30 AM IST
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശേഖരവുമായി ഈവാ ഹവായി നവംബറിൽ വിപണിയി ലെത്തും.
ലോകോത്തര ബ്രാൻഡുകളുമായി കിടപിടിക്കുവാൻ ആധുനിക വിദേശ യന്ത്രോപകരണങ്ങളുടെ സഹായത്തോടെ ഫുട്വെയർ ഡിസൈൻ രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തികളുടെ സേവനം ഈവാ ഹവായിക്ക് ഒരു മുതൽക്കൂട്ടാണ്. ഫുട്വെയർ നിർമ്മാണ രംഗത്ത് റബർ ചെരുപ്പുകളുടെ നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മറ്റു ബ്രാൻഡുകളുമായി വിപണി പങ്കിടുക എന്നതാണ് ലക്ഷ്യം. യുവതലമുറയ്ക്ക് ഹരം പകരുന്ന മോഡലുകളും കളർ ചെരുപ്പുകളും വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും.


ഞങ്ങൾക്കൊപ്പം സഹകരിച്ചുകൊണ്ടിരിക്കുന്ന ഫുട്വെയർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ രംഗത്തെ വ്യാപാരികളും ഉപഭോക്‌താക്കളും മികച്ച പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് പാർട്ണർ ജോയിക്കുട്ടി തോക്കനാട്ട് പറഞ്ഞു. വിദേശ വിപണിയിൽ വലിയ സാധ്യതകളുള്ള ഫുട്വെയർ ബിസിനസ് രംഗത്ത് ഈവാ ഹവായിയുടെ സാന്നിധ്യം 2016 ജനുവരിയോടെ പൂർണതോതിൽ പ്രതീക്ഷിക്കാം.