<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>
<യ>വിറ്റുവരവ് മൂന്നുകോടി രൂപ
പ്രതിവർഷം മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ വിറ്റുവരവ്. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേൻമയും വിൽപ്പനാനന്തര സേവനങ്ങളുമാണ് കാനാട്ട് ക്രിയേഷൻസിന്റെ ഈ വിജയത്തിന്റെ പിൻബലം. ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ഷൈൻ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ ടെക്സ്റ്റൈൽ രംഗത്തു നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇന്നു നിലവിൽ ഉണ്ടെങ്കിലും പരമ്പരാഗതമായ രീതിയിൽ പെൻസിലും സ്കെയിലും കടലാസും ഉപയോഗിച്ചുതന്നെയാണ് തന്റെ ഡിസൈനുകൾ പിറവിയെടുക്കുന്നതെന്ന് ഷൈൻ ബനവൻ പറയുന്നു. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ സമർഥിക്കുന്നു.
<യ>ഏതു ഡിസൈനും സ്വന്തമാക്കാം
ആവശ്യക്കാർക്ക് ഏതു തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ നിന്നു സ്വന്തമാക്കാം. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിംഗ്് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നു വസ്ത്രനിർമാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നു ഷൈൻ പറയുന്നു.
<യ>കൂടെ സാമൂഹ്യ പ്രവർത്തനവും
രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും വൈഡബ്ള്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി. അഥീന എസ്.ബെനവൻ ഏക മകളാണ്.
വാർത്തയും ചിത്രങ്ങളും: <യ> കരിമ്പം കെ.പി.രാജീവൻ
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>