24 മണിക്കൂർ സംരക്ഷണം കിട്ടും. വധുവിന് ഏറെ ആത്മസംതൃപ്തി നല്കുന്ന ഒരു മേക്കപ്പ് കൂടിയാണിത്. ലുക്ക് തന്നെ മാറ്റിയെടുക്കാൻ ഇതേറെ സഹായിക്കും. ഈ മേക്ക്ഓവർ കഴിയുമ്പോൾ മുഖം ഓവൽ ഷേപ്പിലാക്കിയെടുക്കാനുമാകും. കൂടുതൽ പൂർണത ഇതുമൂലം ലഭിക്കുമെന്നതാണ് സവിശേഷത. ഫേഷ്യൽ കഴിയുന്നതോടെ ഞാൻ തന്നെയോ ഇതെന്നു ചെയ്തവർക്കു പോലും തോന്നിപ്പോകും. ബ്രൈഡൽ മേക്കപ്പിനായി എത്തുന്നവർ പലരും ഇതു തെരഞ്ഞെടുക്കുന്നുണ്ട്. ഈ മേക്ക് ഓവറിന് ധാരാളം ബുക്കിംഗും ലഭിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
ചർമത്തിനായുള്ള പല ട്രീറ്റ്മെന്റുകളും രാഹുൽ ഫട്ടേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടു കൂടി വിജയപ്രദമായി നടത്തുന്നുണ്ട്. സോറിയാസിസ് പോലുള്ള മാറാരോഗങ്ങളും ആറുമാസത്തെ ട്രീറ്റ്മെന്റിലൂടെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ശ്യാമള അവകാശപ്പെടുന്നു. സോറിയാസിസ് രോഗികളിലെ മൃതകോശങ്ങളെ കൂടുതൽ ആക്ടിവ് ആക്കുകയാണു ചികിത്സയിലൂടെ ചെയ്യുന്നത്. ഒട്ടുമിക്ക ത്വക് സംബന്ധിയായ പ്രശ്നങ്ങൾക്കും അതിന്റേതായ പ്രത്യേക ട്രീറ്റ്മെന്റുകൾ ഇവിടെ ലഭ്യമാണ്. ഫേഷ്യലുകളും ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്.
<യ> പിന്തുണയേകി കുടുംബം
കുടുംബത്തിന്റെ പിന്തുണയാണ് തന്റെ സ്‌ഥാപനത്തിന്റെ വളർച്ചയ്ക്കു പിന്നിലെന്ന് ശ്യാമള പറയുന്നു. വിവാഹശേഷം ഭർത്താവ് ബിസിനസുകാരനായ ശ്രീധറിന്റെ ഫുൾസപ്പോർട്ട് ശ്യാമളയ്ക്കുണ്ട്. ഇപ്പോൾ സ്‌ഥാപനത്തിന്റെ മുകൾ നിലയിൽ സ്റ്റിച്ചിംഗ് യൂണിറ്റുമായി അദ്ദേഹവും സജീവമാണ്. മക്കളിൽ മൂത്തയാൾ ഡോ. ശ്രീജി ആയുർവേദ ഡോക്ടറാണ്. രണ്ടാമത്തെ മകൾ ലീന അമ്മയ്ക്കൊപ്പം പ്രവർത്തിക്കുന്നു. മൂന്നാമത്തെയാൾ നീതു ഫാഷൻ ടെക്നോളജിൽ ബിരുദാനന്തര ബിരുദധാരിയാണ്. അച്ഛന്റെ സ്റ്റിച്ചിംഗ് സെന്ററിൽ മൂന്നാമത്തെ മകളുടെ സഹായവും ലഭ്യമാണ്. മൂന്നുപേരും വിവാഹിതരുമാണ്.
<യ> വേനൽക്കാലത്തെ ആരോഗ്യപരിപാലനം
വേനൽക്കാലത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ടവയാണ് മനുഷ്യശരീരത്തിലെ ത്വക്കും മുടിയും. വേനൽ ഏറെ ദോഷം ചെയ്യുന്നതും ഇവയ്ക്കാണ്. ഇവയ്ക്കുണ്ടാകുന്ന കേടുകൾ ശരീരത്തെ ഒന്നാകെ ബാധിക്കും. വേനൽ കാലയളവിൽ ഇവയ്ക്കു നല്കുന്ന പരിപാലനം ശരീരത്തിന്റെ ആരോഗ്യത്തിനു തന്നെ ഗുണകരമാകും.
* ഓരോരുത്തരുടെയും ത്വക്കിനെയും കാലാവസ്‌ഥയെയും ആധാരമാക്കിയാകണം സൗന്ദര്യസംരക്ഷണം നടത്തേണ്ടത്. കടുത്ത വേനലിൽ സൂര്യരശ്മികൾ മൂലം ത്വക്കിലെ പ്രോട്ടോണുകൾക്ക് ഏറെ ദോഷമുണ്ടാകും. വൃത്താകൃതിയിൽ തൊലിപ്പുറമേ പല കലകളും ഇതുണ്ടാക്കും. ബി–കോംപ്ലക്സ്, വൈറ്റമിൻ സി, ഇ തുടങ്ങിയവ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
* ശരീരത്തിൽ വിയർപ്പ് അധികരിക്കുന്ന കാലം കൂടിയാണിത്. അതുമൂലം ചൊറിച്ചിൽ, തൊലിയിൽ ചുവന്ന പാടുകൾ എന്നിവയുമുണ്ടാകും. ഫംഗൽ ഇൻഫെക്ഷനുകളും വർധിക്കും. ഇതിൽ നിന്നു രക്ഷനേടാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം മൂന്നുനേരവും വെയിലിൽ നിന്നും രക്ഷനേടാനുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കണം. ശരീരത്തെ തണുപ്പിക്കാനുതകുന്ന ക്രീമുകളും, മോയിസ്ചറൈസുകളും ഉപയോഗിക്കുന്നതും നല്ലതാണ്.
* വേനൽക്കാലത്ത് ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തണം. ചിക്കൻ, ബീഫ് പോലുള്ള നോൺവെജിറ്റബിൾ ഭക്ഷണരീതി പരമാവധി ഒഴിവാക്കണം. ശരീരത്തെ കൂടുതൽ ചൂടാക്കാനേ ഇതേ ഉപകരിക്കൂ. അതിനാൽ വെജിറ്റബിൾ ഭക്ഷണരീതിയായിരിക്കും കൂടുതൽ അഭികാമ്യം. ധാരാളം വെള്ളം കുടിക്കണം. ഒപ്പം തണുപ്പു നല്കുന്ന പഴവർഗങ്ങളും മെനുവിൽ ഉൾപ്പെടുത്തുക.
* മുടി കൊഴിയുന്നതിനൊപ്പം താരന്റെ ശല്യവും ഈ കാലത്ത് വർധിക്കും. ചെറിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ഫംഗൽ പ്രശ്നങ്ങളെ ശരിയാംവണ്ണം മറികടന്നില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് അവ നയിക്കും. തലയിൽ താരന്റെ ശല്യം വർധിക്കുമ്പോൾ ചൊറിച്ചിലുമുണ്ടാകും. കറുത്തകുരുക്കളായി മുഖത്തേക്കും വ്യാപിക്കാനിടയുണ്ട്. ഇത്തരം അവസരങ്ങളിൽ ഇവയ്ക്കാവശ്യമായ ട്രീറ്റ്മെന്റ് എടുത്തേ മതിയാകൂ. താരൻ മാറ്റിയതിനു ശേഷമേ ഫേസിനുള്ള ട്രീറ്റ്മെന്റ് നടത്താവൂ. ചൂടു കൂടുമ്പോൾ ശരീരത്തിലെ മെലാനിൻ ഉല്പാദനം വർധിക്കും. അതുകുറയ്ക്കാനും വേണ്ട തുടർനടപടികൾ ചെയ്യേണ്ടതുണ്ട്.
<യ> വി.എസ്. ഉമേഷ്
ഫോട്ടോ: പി. മോഹനൻ
വിവരങ്ങൾക്ക് കടപ്പാട്:
<യ> ശ്യാമളാദേവി
വുമൺസ് ഇന്നൊവേഷൻ
സൗത്ത് ഓഫ് ടി.ഡി. സ്കൂൾ,
എ.എൻ.പുരം,
എൻ.എച്ച്. റോഡ്, ആലപ്പുഴ.