ബഹ്മി; ഔഷധരംഗത്തെ ഒറ്റയാൻ
ബഹ്മി; ഔഷധരംഗത്തെ ഒറ്റയാൻ
Tuesday, February 6, 2024 3:56 PM IST
പൗ​രാ​ണി​ക കാ​ലം മു​ത​ൽ ത​ന്നെ ബ്ര​ഹ്മി ഔ​ഷ​ധ​രം​ഗ​ത്തെ ഒ​റ്റ​യാ​നും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​ന്ന​ത​നു​മാ​ണ്. ബ്ര​ഹ്മി​യു​ടെ ഗു​ണ​ങ്ങ​ൾ സ​ഹ​സ്ര യോ​ഗ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ബ്ര​ഹ്മി ചേ​ർ​ത്തു​ള്ള പ​ല ര​സാ​യ​ന യോ​ഗ​ങ്ങ​ളും ഘൃ​ത​ങ്ങ​ളും ആ​യൂ​ർ​വേ​ദ​ത്തി​ലു​ണ്ട്.

അ​ത് ദേ​ഹ​കാ​ന്തി, ഓ​ർ​മ​ശ​ക്തി, ആ​സു​സ് എ​ന്നി​വ വ​ർ​ധി പ്പി​ക്കും. മാ​ന​സി​ക രോ​ഗം,അ​പ​സ്മാ​രം, ബു​ദ്ധി​വി​കാ​സം എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സാ വി​ധി​ക​ളി​ലും ബ്ര​ഹ്മി ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന ബ്ര​ഹ്മി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളു​ടെ തീ​ര​ത്തും വ​യ​ൽ വ​ര​ന്പു​ക​ളി​ലും ഇ​തു സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. നി​ല​ത്ത് പ​ട​ർ​ന്നു കി​ട​ക്കു​ന്ന ധാ​രാ​ളം ശാ​ഖ​ക​ളു​ള്ള ഈ ​സ​സ്യം ഗ്രോ ​ബാ​ഗു​ക​ളി​ലും വ​ള​ർ​ത്താം.

ചെ​ടി പി​ഴു​തെ​ടു​ത്തു ച​ത​ച്ചു പി​ഴി​ഞ്ഞാ​ൽ പ​ത​യു​ള്ളും ചെ​റി​യ ക​യ്പു​ള്ള​തു​മാ​യ നീ​ര് കി​ട്ടും. വെ​ളു​ത്ത​തോ ഇ​ളം നീ​ല നി​റ​ത്തി​ലോ ഉ​ള്ള പൂ​ക്ക​ളാ​ണു​ള്ള​ത്. ബ്ര​ഹ്മി​യു​ടെ ശാ​സ്ത്ര​നാ​മം ബ​ക്കോ​പ മൊ​ണീ​രി എ​ന്നാ​ണ്. ഇ​തു ഉ​ൾ​പ്പെ​ട​ന്ന​ത് സ്ക്രോ​ഫു​ല​രി​സേ​യി സ​സ്യ കു​ടും​ബ​ത്തി​ലും.

രാ​സ​ഘ​ട​ക​ങ്ങ​ൾ : എ​ർ​പേ​സ്റ്റി​ൻ, ബ്ര​ഹ്മി​നി​ൽ എ​ന്നീ ആ​ൽ​ക്ക​ലോ​യി​ഡു​ക​ൾ, ടാ​നി​ൻ, ബോ​ട്ടു​ലി​ക് ആ​സി​ഡ്, സ്റ്റി​ഗ്മെ​സ്റ്റെ​റോ​ൾ, റെ​സി​ൻ, എ​ണ്ണ എ​ന്നി​വ​യാ​ണ്.

ഉ​പ​യോ​ഗ​ങ്ങ​ൾ

അ​പ​സ്മാ​രം, ഉ​ന്മാ​ദം, നീ​ര് എ​ന്നി​വ ശ​മി​പ്പി​ക്കും. ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പ​രു, കു​രു എ​ന്നി​വ പൊ​ട്ടാ​ൻ സ​ഹാ​യി​ക്കും. മാ​ന​സി​ക ഉ​ല്ലാ​സം, നി​ത്യ​യൗ​വ​നം, കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സം എ​ന്നി​വ​യ്ക്ക് അ​ത്യു​ത്ത​മം.

ശ​ബ്ദം തെ​ളി​യാ​നും, വി​ക്കി​ന് ശ​മ​നം കി​ട്ടാ​നും, ജ​ന്മ​നാ ഉ​ള്ള മ​ന്ദ​ബു​ദ്ധി​ത്വം മാ​റ്റാ​നും, ഓ​ർ​മ​ശ​ക്തി കൂ​ട്ടാ​നും ശ​ബ്ദ മാ​ധു​ര്യം, ശ​രീ​ര സൗ​ന്ദ​ര്യം എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​നും ബ്ര​ഹ്മി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തു ശോ​ധ​ന ഉ​ണ്ടാ​ക്കും, അ​ർ​ശ​സ് ക​ഷ​ണ്ടി, പ്ര​മേ​ഹം, കു​ഷ്ഠം, വി​ഷം, കാ​സം, വീ​ക്കം, ജ്വ​രം എ​ന്നി​വ​യ്ക്ക് ഫ​ല​പ്ര​ദ​മാ​ണ്.


പ്ര​യോ​ഗ​ങ്ങ​ൾ

1. ഉ​ന്മാ​ദം, അ​പ​സ്മാ​രം എ​ന്നി​വ​യു​ടെ ശ​മ​ന​ത്തി​ന് ബ്ര​ഹ്മി​യി​ല, വ​യ​ന്പ്, ജ​ഡാ​മ​ഞ്ചി, മ​ഞ്ച​ട്ടി, ശ​താ​വ​രി, അ​മ​രി, അ​മൃ​ത് എ​ന്നി​വ അ​ര​ച്ച് നാ​ല് ഇ​ര​ട്ടി വെ​ള്ള ത്തി​ൽ ക​ല​ക്കി, ക​ല്ക്ക​ത്തി​ന്‍റെ നാ​ല് ഇ​ര​ട്ടി നെ​യ്യും ചേ​ർ​ത്ത് കാ​ച്ചി അ​രി​ച്ച് ക​ഴി​ക്കു​ക.

2. ബു​ദ്ധി​മാ​ന്ദ്യം മാ​റാ​ൻ നെ​യ്യി​ൽ പാ​ലും ബ്ര​ഹ്മി​നീ​രും ചേ​ർ​ത്ത് കാ​ച്ചി, അ​രി​ച്ച് അ​ര​ക്കു​പാ​ക​ത്തി​ലാ​ക്കി ഓ​രോ ടേ​ബി​ൾ സ്പൂ​ണ്‍ വീ​തം ദി​വ​സ​വും ക​ഴി​ച്ചാ​ൽ ഓ​ർ​മ​ശ​ക്തി, ശ​രീ​ര​സൗ​ന്ദ​ര്യം, ശ​ബ്ദ മാ​ധു​ര്യം എ​ന്നി​വ വ​ർ​ധി​പ്പി ക്കു​ക​യും ബു​ദ്ധി​മാ​ന്ദ്യം അ​ക​റ്റു​ക​യും ചെ​യ്യും.

3. ഓ​ർ​മ​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ എ​ന്നും രാ​വി​ലെ ബ്ര​ഹ്മി അ​ര​ച്ച് വെ​ള്ള​ത്തി​ൽ ചാ​ലി​ച്ചു ക​ഴി​ക്കു​ക.
4. ക്ഷീ​ണം മാ​റ്റാ​നും, പ്ര​മേ​ഹം, കു​ഷ്ഠം എ​ന്നി​വ​യ്ക്കും ഫ​ല​പ്ര​ദം.

5. ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഉ​ണ​ക്കി​യ ബ്ര​ഹ്മി​യി​ല പൊ​ടി​ച്ച് പാ​ലി​ൽ ചേ​ർ​ത്ത് ക​ഴി​ക്കു​ക.
6. ക​ഷ​ണ്ടി മാ​റാ​ൻ ബ്ര​ഹ്മി, പ​ച്ച നെ​ല്ലി​ക്ക എ​ന്നി​വ സ​മം എ​ടു​ത്ത് ഇ​ടി​ച്ചു പി​ഴി​ഞ്ഞ് നീ​രി​ൽ അ​തി​മ​ധു​രം, ക​ല​ക്കം എ​ന്നി​വ അ​ര​ച്ചു ക​ല​ക്കി എ​ണ്ണ ചേ​ർ​ത്ത് കാ​ച്ചി ത​ല​യി​ൽ തേ​ച്ചു കു​ളി​ക്കു​ക.

7. ശ​ബ്ദം നി​ല​യ്ക്കു​ന്ന​തും ശ​ബ്ദ മാ​ധു​ര്യം ഇ​ല്ലാ​താ​വു​ന്ന​തും ശ​ബ്ദ​ക്കു റ​വും പ​രി​ഹ​രി​ക്കാ​ൻ ബ്ര​ഹ്മി, വ​യ​ന്പ്, ആ​ട​ലോ​ട​കം, വാ​ൽ​മു​ള​ക്, ക​ടു​ക്ക ഇ​വ സ​മം ചേ​ർ​ത്തു​ള്ള ക​ഷാ​യം ചൂ​ടു​മാ​റ്റി തേ​ൻ ചേ​ർ​ത്ത് ക​ഴി​ക്കു​ക.

8. വി​ക്കി​ന് ബ്ര​ഹ്മി, വി​ഷ്ണു​കാ​ന്തി, കു​രു​മു​ള​ക് പ​ച്ച​വ​യ​ന്പ് ക​ടു​ക്ക ഇ​വ അ​ര​ച്ച് ര​ണ്ട​ര​ഗ്രാം വീ​തം നാ​ലു ഗു​ളി​ക​യാ​ക്കി ദി​വ​സം ആ​റു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഓ​രോ ഗു​ളി​ക വീ​തം ക​ഴി ക്കു​ക.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്താ​നും, നാ​ഡി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​മു​ള്ള ബ്ര​ഹ്മി​യു​ടെ ക​ഴി​വ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫോ​ണ്‍ : 96335 52460
പ്ര​ഫ. കെ. ​ന​സീ​മ